
പത്തനംതിട്ട : എക്‌സൈസ് വിമുക്തി മിഷനും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും സംയുക്തമായി ലഹരിക്കെതിരെ റീകണക്ടിംഗ് യൂത്ത് പരിപാടി ആരംഭിച്ചു. മുസലിയാർ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ പ്രൊഫ.ശരത് രാജ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് ലഘുലേഖയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ, എം.ആർ.അനീഷ് എന്നിവർ ക്ലാസ് നയിച്ചു. പത്തനംതിട്ട എക്‌സൈസ് ഇൻസ്‌പെക്ടർ ഷിഹാബുദ്ദീൻ, ഡോ.ലിജേഷ്, അമൃതരാജ്, സിന്ധു ഡാനിയേൽ, റിൻസാ റീസ്, മെർലിൻ ജോർജ്, വിനോദ്, ഷൈൻ രാജ് എന്നിവർ പങ്കെടുത്തു.