ചെങ്ങന്നൂർ: ട്രെയിൻതട്ടി അജ്ഞാതൻ മരിച്ചു. കല്ലിശ്ശേരി ഭാഗത്ത് പമ്പയാറിനു കുറുകെയുള്ള റെയിൽ പാലത്തിനു മദ്ധ്യത്തിൽ വച്ച്

ഇന്നലെ രാവിലെ 6.25 ന് പാലരുവി എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് മരിച്ചത്. 50 നും 65 നും മദ്ധ്യേ പ്രായം തോന്നും .വെളുത്ത നിറം, തലയിൽ നരകലർന്ന മുടി. നേവി ബ്ലൂ നിറത്തിലുള്ള പാന്റ്സും, നരച്ചതു പോലെയുള്ള ഇളം പച്ച നിറത്തിലുള്ള ചെക്ക് ഫുൾ കൈ ഷർട്ടും ധരിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 0479 2452226 എന്ന ഫോൺ നമ്പരിൽ അറിയിക്കണമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു.