കോന്നി : ഗുരു നിത്യ ചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷം ഗുരുപൂജ മഹോത്സവമായി മുറിഞ്ഞകൽ വിദ്യാനികേതൻ ഗുരുകുലത്തിൽ ഇന്ന് നടക്കും. സ്വാമി ത്യാഗീശ്വരൻ, ഡോ.പീറ്റർ ഓപ്പൺ ഹൈമർ, ഡോ.പീറ്റർ മൊറാസ്, ആൻഡ്രൂ ലാർകിൻ, ഗായത്രി നാരായണൻ (യു.എസ്), സനൽ മാധവൻ (ഇംഗ്ലണ്ട്), സ്വാമി വ്യാസപ്രസാദ് (ഗീതാ ഗായത്രി ഫെൺ ഹിൽ ആശ്രമം ഊട്ടി), സ്വാമി വിദ്യരാജ (അമൃത ബിന്ദു ആശ്രമം), സ്വാമി ജ്യോതിർമയി ഭാരതി (മംഗള ഭാരതി) എസ്.രാധാകൃഷ്ണൻ, ഡോ.എസ്.ഓമന, ഡോ.എസ്.കെ.രാധാകൃഷ്ണൻ, ലതിക, ഡോ.ബി.സുഗത കൃഷ്ണൻ, കൃഷ്ണൻ കർത്താ തുടങ്ങിയവർ പങ്കെടുക്കും.