job

കലഞ്ഞൂർ : കോൺഗ്രസ്​ കലഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം ന​ടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഡി.ഭാനുദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ​ അനീഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കലഞ്ഞൂർ പ്രസന്നകുമാർ, സഞ്ജീവ് കലഞ്ഞൂർ, ശോഭന സദാനന്ദൻ, ജോൺ ജോർജ്, ജോസ് കല​ഞ്ഞൂർ, ടി.വി.ഷാ​ജി, കലഞ്ഞൂർ ബാബുജി, സോമരാജൻ, ഓമനയമ്മ ശാ​ന്തപ്പൻ, സുനി രതീഷ്, അനിൽകുമാർ ബിജു ജോൺ, മനോജ്​ ഇ​ടത്തറ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.