 
കൊടുമൺ: എസ്.എൻ.ഡി.പി യോഗം ഐക്കാട് കിഴക്ക് 3564-ാം നമ്പർ ശാഖയുടെയും കൊടുമൺ ശക്തി സഹൃദയ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. അടൂർ യൂണിയൻ ചെയർമാൻ അഡ്വ: എം.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.വി .ചന്ദ്രൻ കേരളപ്പിറവിദിന സന്ദേശം നൽകി. സഹൃദയവേദി പ്രസിഡന്റ് ഡോ. കെ.കെ ഗീവർഗീസ് അദ്ധ്യക്ഷത വഹിച്ചു. 'നമ്മുടെ കേരളം, നമ്മുടെ ഭാവി 'എന്ന വിഷയത്തിൽ നടന്നസെമിനാറിൽ സി.ജി. മോഹനൻ വിഷയാവതരണം നടത്തി. ശാഖാ പ്രസിഡന്റ് എ.സുസ് ലോവ്, സെക്രട്ടറി റ്റി.കെ .വിജയൻ , പി.എസ്.തങ്കച്ചൻ , അപ്പുക്കുട്ടൻ മംഗലശേരിൽ, അങ്ങാടിക്കൽ വിജയകുമാർ , സതീഷ് ബാബു ,അമ്പിളി ഷിബു , എസ്. ശോഭന , എൻ .സോമൻ , സി. മോഹനൻ , നിർമ്മല കാർത്തികേയൻ, സി.ആർ. അനിൽകുമാർ , ആർ. ഷാജി,എന്നിവർ പ്രസംഗിച്ചു.