02-sndp-hss-karamveli
കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് & ഗൈഡ്‌സ് യൂണിറ്റുകളുടെ 2024-2025 വർഷത്തെ യൂണിറ്റ് ക്യാമ്പ് പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാർ. എസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകളുടെ 2024-2025 വർഷത്തെ യൂണിറ്റ് ക്യാമ്പ് പത്തനംതിട്ട ഡി.വൈ.എസ്.പി നന്ദകുമാർ. എസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിജയരാജൻ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പുഷ്പ.എസ്, സജീവ്. കെ.വി, മഞ്ജു. പി, രമ്യ രാജ്, ബിനു രവീന്ദ്രൻ, സനിൽ.എസ്, മനോജ്. ജി എന്നിവർ പ്രസംഗിച്ചു.