 
പന്തളം : പന്തളം - മാവേലിക്കര റോഡിൽ കുന്നിക്കുഴി ജംഗ്ഷനിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. മങ്ങാരം പ്ലാന്തോട്ടത്തിൽ വിട്ടീൽ സുനി.പി.ജി യുടെ മകൻ ലിബിൻ (17) ആണ് മരിച്ചത്. ദീപാവലി നാൾ വൈകിട്ട് ആറരയോടെയാണ് അപകടം. മാവേലിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന ലിബിന്റെ വല്യച്ഛന്റെ മകൻ മങ്ങാരം, ശ്രീനിലയത്തിൽ സനലിന്റെ മകൻ ആരോമൽ (21)നെ പരിക്കുകളുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ലിബിൻ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെന്നീർക്കര എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിയാണ്.