അടൂർ : മണ്ണടി പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിത്യചൈത്യന്യ യതി ജന്മശതാബ്ദി ദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് രാജേഷ് മണ്ണടി അദ്ധ്യക്ഷത വഹിച്ചു. നിത്യചൈതന്യയതിയുടെ ജീവചരിത്രം കുട്ടികൾക്കായി കെ.ബി.റിഷാദ് ക്ലാസ് നടത്തി. ദിനാഘോഷത്തിൽ സെക്രട്ടറി രജ്ഞിനി സുനിൽ, ട്രഷറർ രാമചന്ദ്രൻ പിള്ള, അവിനാഷ് പള്ളി നഴികത്ത്, ലഷ്മി, എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.