വള്ളിക്കോട് : മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും സംസ്ഥാന തണ്ണീർത്തട അതോറിറ്റിയും ചേർന്ന് നടപ്പിലാക്കുന്ന വേമ്പനാട് കായൽ വൃഷ്ടി പ്രദേശങ്ങളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമായി താഴൂർകടവ് - വി.കോട്ടയം നീർത്തട പദ്ധതിയുടെ വൃഷ്ടി പ്രദേശ സംരക്ഷണ സമിതിയോഗവും ഏകദിന പരിശീലന പരിപാടിയും ഫലവൃക്ഷത്തൈ വിതരണവും നടത്തി. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസിലെ ഓവർസിയർ സുർജിത് തങ്കൻ, മണ്ണ് സംരക്ഷണ ഓഫീസർ കോശികുഞ്ഞ്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പി. ജോസ്, വള്ളിക്കോട് കൃഷി ഓഫീസർ അനില ടി.ശശി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ കെ.ജെ. പ്രസന്നകുമാരി , രാമാനുജൻ, തമ്പി പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിലെ മെമ്പർമാർ , ഗുണഭോക്താക്കൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.