photo
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വള്ളിക്കോട് കൈപ്പട്ടൂർ കടവ് ജംഗ്ഷനെ ഹരിത ടൗണായി പ്രസിഡന്റ് ആർ. മോഹനൻ നായർ പ്രഖ്യാപിക്കുന്നു.

വള്ളിക്കോട് : മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ കൈപ്പട്ടൂർക്കടവ് ജംഗ്ഷനിൽ സൗന്ദര്യവത്കരണം നടത്തി ഹരിത ടൗണായി പ്രഖാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി ജോസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ്. ഗീതാകുമാരി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ്, വാർഡ് മെമ്പർ എം.വി.സുധാകരൻ, മെമ്പർമാരായ പത്മാബാലൻ, ആൻസി വർഗീസ്, ജി.ലക്ഷ്മി , സി.ഡി.എസ് ചെയർപെഴ്സൺ സരിതാ മുരളി അസി.സെക്രട്ടറി സുനിത, ഹെൽത്ത് ഇൻസ്പെക്ടർ ശങ്കരി സാജ്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.