റാന്നി: വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി പെരുനാട് അത്തിക്കയം റോഡ് തകർന്നു. ശബരിമലയുടെ പ്രധാന ഇടാത്താവളമായ പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിനു സമീപം റോഡിനു നടുവിൽ വലിയ അപകടക്കുഴി രൂപപ്പെട്ടിട്ടുണ്ട്. പാതയിൽ ഒട്ടുമിക്ക സ്ഥലങ്ങളും സമാനമായി പൊളിഞ്ഞു ഇളകിയ അവസ്ഥയിലാണ്. വാട്ടർ അതോറിറ്റി ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചതാണ് ഇത്തരത്തിൽ പെൈപ്പുപൊട്ടൽ ഉണ്ടാകാൻ കാണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡിന്റെ നടു ഭാഗത്ത് അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാദ്ധ്യത ഏറെയാണ്. ശബരിമല തീർത്ഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പാതയിലെ അപകടക്കെണികൾ ഒഴിവാക്കണമെന്നാണ് നട്ടുകാരുടെയും അയ്യപ്പ സേവാ സംഘങ്ങളുടെയും ആവശ്യം.