തിരുവല്ല : സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യന്മാർക്ക് നൽകുന്ന ചീഫ് മിനിസ്റ്റേഴ്‌സ് എവർ റോളിംഗ് ട്രോഫിയുടെ പ്രയാണത്തിന് ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകി. തിരുവനന്തപുരത്ത് നിന്ന് കായികമേള നടക്കുന്ന എറണാകുളത്തേക്കുള്ള പ്രയാണത്തിനെ ജില്ലാ അതിർത്തിയായ മഴുക്കീറിൽ നിന്ന് സ്വീകരിച്ചാനയിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അനില ബി.ആർ ഹാരാർപ്പണം നടത്തി. ജില്ലാ കോർഡിനേറ്റർ മിനികുമാരി അമ്മ, റവന്യൂ ജില്ലാസെക്രട്ടറി രഞ്ജിത്.ആർ, ജില്ലയിലെ കായിക അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി. തിരുവല്ല എസ്.സി.എസ് ഹയർസെക്കൻഡറി സ്കൂളിലെ സ്വീകരണയോഗത്തിൽ മാർത്തോമാസഭ സീനിയർ വികാരി ജനറൽ റവ.ഈശോ മാത്യു, മാർത്തോമാ സ്കൂൾസ് കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു, പി.ടി.എ പ്രസിഡന്റ് തോമസ് കോശി, സ്കൂൾ ഹെഡ്മിസ്ട്രസ് റെനി വറുഗീസ്, ഹെഡ്മിസ്ട്രസ് ജെസ്സി ജോർജ്, പി.ടി.എ വൈസ് പ്രസിഡന്റ് സിബി ആഞ്ഞിലിത്താനം, കായികാദ്ധ്യാപക അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിത് എബ്രഹാം, അത്‌ലറ്റിക്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എബ്രഹാം കെ.ജോസഫ്, അദ്ധ്യാപക അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.പ്രേം, സംസ്ഥാന നിർവാഹക സമിതിഅംഗം കിഷോർ.ജി, ഷെൽട്ടൻ റാഫേൽ, നിമ്മി തോമസ്, മറിയാമ്മ ശിമോനി ഏബൽ എന്നിവർ പ്രസംഗിച്ചു.