
തിരുവല്ല : പെരിങ്ങര ജംഗ്ഷനിൽ നിന്ന് കാരയ്ക്കലിനുള്ള പ്രധാന റോഡായ കൃഷ്ണപാദം റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ടു. കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ഇരു ചക്രവാഹന യാത്രക്കാർ കുഴിയിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്. റോഡിന്റെ ശോചനീയത പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് ടൗൺകമ്മിറ്റി ആവശ്യപ്പെട്ടു. ഭാസി, രാധാകൃഷ്ണൻ, ജിജി ചാക്കോ, മനു കേശവ്, മനോജ് കളരിക്കൽ, ഗോപൻ, പ്രസാദ്, ഏബ്രഹാം മന്ത്രയിൽ, റോയ്, ഷൈജു എന്നിവർ നേതൃത്വം നൽകി.