
പത്തനംതിട്ട : ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പദ്ധതികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സമയബന്ധിത ഇടപെടൽ ഉണ്ടാകണം. എഫ്.എസ്.ടി.പി, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡബിൾ ചേമ്പേഴ്ഡ് ഇൻസിനെറേറ്റർ സംബന്ധിച്ചവയിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം കളക്ടർ ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ഓഫീസർ എ.എസ് മായ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നിഫി എസ്.ഹക്ക് തുടങ്ങിയവർ പങ്കെടുത്തു.