
പത്തനംതിട്ട : സംസ്ഥാന സർക്കാർ വ്യവസായിക പരിശീലനവകുപ്പിന്റെ സ്‌പെക്ട്രം തൊഴിൽമേള 4ന് ചെന്നീർക്കര ഗവ.ഐ.ടി.ഐയിൽ നടക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്യും. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയ്നിംഗ് മിനി മാത്യു മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ചെന്നീർക്കര ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ അജിത്ത് കുമാർ.കെ, വൈസ് പ്രിൻസിപ്പൽ അന്നമ്മ വർഗീസ്, ആർ.സ്‌നേഹലത, സി.എ.വിശ്വനാഥൻ, ടി.ഡി.വിജയകുമാർ എന്നിവർ പങ്കെടുത്തു. 20ൽ അധികം പ്രമുഖകമ്പനികൾ പങ്കെടുക്കും. 1500 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.