nurse

പത്തനംതിട്ട : മണ്ഡല, മകരവിളക്ക് തീർത്ഥാടനകാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇ.എം.സി) നഴ്‌സിംഗ് ഓഫീസർ തസ്തികയിലേക്ക് ദിവസ വേതനത്തിൽ 40 പുരുഷ നഴ്‌സിംഗ് ഓഫീസർമാരെ ആവശ്യമുണ്ട്. നിയമിക്കുന്ന തീയതി മുതൽ 2025 ജനുവരി 21 വരെയാണ് സേവന കാലാവധി.
ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ് സി നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഏഴിന് ഉച്ചക്ക് ഒന്നിന് മുമ്പ് എത്തണം. ഫോൺ : 9446685049, 825758722, 0468 2222642.