അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 2833 -ാം മാരൂർ ഇളമണ്ണൂർ ശാഖയിലെ 891-ാം വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് യശോദ പൊടിയൻ സ്വാഗതം പറഞ്ഞു . വനിതാസംഘം സെക്രട്ടറി സുജിതാ ജഗതീശ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അടൂർ യൂണിയൻ വനിതാസംഘം കൺവീനർ ഇൻ ചാർജ് സുജാ മുരളി, ശാഖാ പ്രസിഡന്റ് ആർ.രമേശ്, ശാഖാ സെക്രട്ടറി രവി. ടി.ജി എന്നിവർ സംസാരിച്ചു. വനിതാസംഘം വൈസ് പ്രസിഡന്റ് സുധാ വിശ്വംഭരൻ നന്ദി പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ് യാശോദ പൊടിയൻ, വൈസ് പ്രസിഡന്റ് സുധാ വിശ്വംഭരൻ, സെക്രട്ടറി സുജിത ജഗദീശ്വരൻ, ട്രഷറർ ഇന്ദിരാ വിക്രമൻ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ ശ്യാമളാമ്മ, ശ്രീകല, പ്രിയ രഘു, കമ്മിറ്റി മെമ്പർമാർ സുധാ ഷാജി, അഞ്ജു പ്രവീൺ, സുനിത നടരാജൻ, വിലാസിനി വിദ്യാധരൻ, മേഖലാ കമ്മിറ്റി അംഗങ്ങൾ ഓമനാ രാഘവൻ, ഷാജി അജിത്,സനിത ദീപക്, സുഭദ്ര വിനോദ്, ധന്യ ദീപു, ശോഭന, പ്രീതി രാജീവ്, അനിത ഷാജി, ഇന്ദിര,ഉഷാകുമാരി, വത്സമ്മ രവി, സത്യഭാമ,ബിന്ദു പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.