ddd

പത്തനംതിട്ട : വി.ഇ.ഒ ഓഫീസിലെ ഹാജർബുക്ക് ഒഴിവാക്കി സർവീസ് ചട്ടങ്ങൾ ലംഘിച്ച് ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ ഹാജർ ബുക്കിൽ ഒപ്പിടണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം മുഖേന ശമ്പളം നൽകണമെന്നുമുള്ള തദ്ദേശ സ്വയംഭരണ റൂറൽ ഡയറക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റൂറൽ ഡവലപ്മെന്റ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന സമിതി അംഗം സ്വരാജ് റസൽ ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡന്റ് ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി രാഹുൽ.കെ.ആർ, നവാസ്, വിനോദ് മിത്രപുരം, അജിമോൻ, വിഭു അനിൽ പ്രക്കാനം, സന്ധ്യാമോൾ, ജിജി ഗോപാൽ എന്നിവർ സംസാരിച്ചു.