03-mallappally-block
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ ഹരിതവിദ്യാലയ പ്രഖ്യാപന സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഈപ്പൻ വറുഗീസ്, ജോസഫ് ജോൺ, ബിന്ദു ചന്ദ്രമോഹൻ, അനിൽകുമാർ, പ്രകാശ് ചരളേൽ, രഞ്ജിത്ത് .വി, ഉഷാ സുരേന്ദ്രനാഥ്, ഷെമിം.എ., അനിൽ കുമാർ.കെ.എൻ, വിദ്യാ ജി.നായർ എന്നിവർ സമീപം

മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ ഹരിത വിദ്യാലയ പ്രഖ്യാപനം കൊറ്റനാട് എസ്.സി.വി. ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രകാശ് ചരളേൽ, ജോസഫ് ജോൺ, ഈപ്പൻ വറുഗീസ്, ഉഷാ സുരേന്ദ്രനാഥ് (കൊറ്റനാട്), ശ്രീദേവി സതീഷ് ബാബു ( കുന്നന്താനം), വിദ്യാമോൾ ( മല്ലപ്പള്ളി ), അനിൽ കുമാർ, പാർത്ഥൻ, രഞ്ജിത്ത്.വി,കൊറ്റനാട്,ഷെമിം.എ,വിദ്യാ.ജി.നായർ, അനിൽ കുമാർ, സുബിൻ.എസ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്കിലെ സ്‌കൂൾ പ്രധാന അദ്ധ്യാപകർ സർട്ടിഫിക്കറ്റുകൾ എം.എൽ.എയിൽ നിന്നുംഏറ്റുവാങ്ങി.