03-kulathoor
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കുളത്തൂർ: മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഗ്രാമ പഞ്ചായത്തിന്റെ പ്രധാന റോഡിൽ പാടിമൺ ​ മാരംകുളം ജേക്കബ് റോഡിന്റെ ഇരുവശങ്ങളും ശുചീകരിക്കുകയും ചെടികൾ നട്ട് സൗന്ദര്യവത്കരണം നടത്തുകയും ചെയ്തു. 10 കി.മി. ദൂരത്തിൽ, മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളേയും, കുടുംബശ്രീ പ്രവർത്തകരും ഹരിതകർമ്മസേന എന്നിവരടക്കം 1000 പേരെ അണിനിരത്തിയാണ് പ്രവർത്തനം നടത്തിയത്. ചടങ്ങ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം‌ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അ‌ദ്ധ്യക്ഷത വഹിച്ചു. കെ. ആർ. കരുണാകരൻ, അഖിൽ എസ്.നായർ, അമ്മിണി രാജപ്പൻ, വിനയൻ ആർ, സിന്ധു സാംകുട്ടി, ഇ.നിത്യ, സുരേന്ദ്രൻ പി.എൻ നോഡൽ പ്രേരക് എന്നിവർ പ്രസംഗിച്ചു. ഹരിത അയൽക്കൂട്ടങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സൗന്ദര്യവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്താൻ മേലേ പാടിമൺ, ശാസ്താംകോയിക്കൽ, വായ്പൂര് , പാപ്പനാട്, കുളത്തൂർ , മൃഗാശുപത്രിപ്പടി, കോട്ടാങ്ങൽ , വള്ളംചിറ,ചെമ്പിലാക്കൽ പടി, ചുങ്കപ്പാറ, മാരംകുളം തുടങ്ങി വിവിധ മേഖലകളായി തിരിച്ചു. ജനപ്രതിനിധികളായ അഞ്ജു സദാനന്ദൻ, റ്റി. ആർ .വിജയമ്മ, അഞ്ജലി കെ.പി , നീനാ ബാബു, എം.എ. ജമീലാ ബീവി, ജസീല സിറാജ്, ജോളി ജോസഫ്,തേജസ് കുമ്പിളുവേലിൽ എന്നിവർ നേതൃത്വം നൽകി.