palppu

പത്തനംതിട്ട : എസ്‌.എൻ‌.ഡി‌.പി യോഗം സ്ഥാപക നേതാവ് ഡോ.പൽപ്പുവിന്റെ 162-ാം ജന്മദിനം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ആനന്ദ് പി രാജ്, ജോയിന്റ് കൺവീനർ അരുൺ ശശിധരൻ, വിശാഖ് മുരളീധരൻ, രജു.സി.വി, ജിത്തു പ്രകാശ്, ഗോകുൽ പി പ്രമോദ്, ഗൗതം പി കുമാർ എന്നിവർ സംസാരിച്ചു.