പന്തളം: കുടശനാട് തിരുമണിമംഗലം മഹാദേവക്ഷേത്രത്തിൽ ഭാഗവത തത്വസമീക്ഷ സത്രം ഇന്ന് തുടങ്ങും. ഇതോടനുബന്ധിച്ചുള്ള ദശാവതാരച്ചാർത്തു തുടങ്ങി. നവംബർ 10ന് സമാപിക്കും. ഇന്നു വൈകിട്ട് 6.30ന്തന്ത്രി ദേവൻ സനൽനാരായണൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠയും, സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി ധ്വജപ്രതിഷ്ഠയും നടത്തും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രശാന്ത് എം.കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ശിവഗിരി മഠം സ്വാമി അസംഗനന്ദ, അഖില ഭാരതീയ ഭാഗവത സത്രം പ്രസിഡന്റ് നാരായണസ്വാമി, ശബരീനാഥ് ദേവിപ്രിയ, സന്തോഷ് ഗോപി, ഗീതാദേവി തുടങ്ങിയവർ സംസാരിക്കും. ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വമ്പിച്ച വിഗ്രഹധ്വജ ഘോഷയാത്രയും നടക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന സത്രസഭയിൽ അവിട്ടം തിരുനാൾ ആദിത്യ വർമ്മ, സ്വാമി ചിദാനന്ദപുരി, അഡ്വ.ടി.ആർ രാമനാഥൻ, ഡോ.തോട്ടം ശിവകരൻ നമ്പൂതിരി, മൂലം തിരുനാൾ ശങ്കർ വർമ്മ രാജ, രാജേഷ് നാദാപുരം, ഡോ.കെ. ഓമനക്കുട്ടി, പ്രൊഫ: സരിത അയ്യർ, ഒ എസ് സതീഷ്, സാമുവൽ കൂടൽ, രാഹുൽ തുടങ്ങിയവർ പങ്കെടുക്കും. പ്രൊഫ: ശിവശ്രീ ശബരീനാഥ് ദേവിപ്രിയയാണ് യജ്ഞാചാര്യൻ. ആറന്മുള രാജേഷ് പോറ്റിയാണ് ചന്ദനം ചാർത്ത്. നാളെ രാവിലെ മഹാഗണപതിഹോമവും സമാപനദിവസം മഹാഗണപതിഹോമവും നടക്കും. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും അന്നദാനവും ഉണ്ടായിരിക്കും.