 
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ഹരിത അയൽക്കൂട്ടം ഒന്നാംഘട്ട പ്രഖ്യാപനവും അയൽക്കൂട്ടങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ ശ്രീരഞ്ജിനി എ. ഗോപി, വിനോദ് കെ.ആർ, ശ്രീകുമാരി രാധാകൃഷ്ണൻ, സിന്ധു ആർ.സി.നായർ, അനിതാ സജി, ലിൻസി മോൻസി, പ്രവീൺ ഗോപി, ശാന്തമ്മ ശശി, സാം കെ സലാം, അംബിക കൃഷ്ണകുമാർ, ഏലിയാമ്മ റെജി എന്നിവർ പ്രസംഗിച്ചു.