paru
പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ അവാർഡ് നവംബർ 2 ശനിയാഴ്ച രാവിലെ പരുമല പള്ളിയിൽ വിശുദ്ധ കുർബ്ബാനയെ തുടർന്ന് നടന്ന സമ്മേളനത്തിൽ വെച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യഷൻ പരിശുദ്ധ കിറിൽ പാത്രയർക്കീസിന്റെ പ്രതിനിധിയും എക്സ്റ്റേണൽ എക്യുമിനിക്കൽ റിലേഷൻഷിപ്പ് ചെയർമാനും ആയ ബിഷപ്പ് അന്തോണി സമ്മാനിച്ചു.

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷ്യൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഒഫ് ഗ്ലോറി ആൻഡ് ഓണർ അവാർഡ് ഇന്നലെ രാവിലെ പരുമല പള്ളിയിൽ വിശുദ്ധ കുർബാനയെ തുടർന്ന് നടന്ന സമ്മേളനത്തിൽ റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യഷൻ പരിശുദ്ധ കിറിൽ പാത്രയർക്കീസിന്റെ പ്രതിനിധിയും എക്സ്റ്റേണൽ എക്യുമിനിക്കൽ റിലേഷൻഷിപ്പ് ചെയർമാനുമായ ബിഷപ്പ് അന്തോണി സമ്മാനിച്ചു. റഷ്യൻ പാത്രയർക്കീസ് പരിശുദ്ധ അലക്സി ദ്വിതീയൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ, അർമേനിയൻ കാതോലിക്കോസ് ഗരേ ഹിൻ ദ്വിതീയൻ കോപ്റ്റിക് പാത്രയർക്കീസ് തേവോദോറോസ് ദ്വിതീയൻ തുടങ്ങിയവർക്കാണ് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.