ചെങ്ങന്നൂർ: എസ്.എൻ.ഡി.പി. 97-ാം ടൗൺ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ വനിതാസംഗമം ശാഖാ പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് വി.എൻ.ചന്ദ്രമതി അദ്ധ്യക്ഷത വഹിച്ചു. ചെറിയനാട് തുരുത്തിമേൽ ശാഖയിൽ 17ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന അവാർഡ്ദാന ചടങ്ങിൽ നൂറ് വനിതാ പ്രവർത്തകർ പങ്കെടുക്കുന്നതിന് തീരുമാനിച്ചു. വനിതാ സംഘം നേതാക്കളായ ഷീല രാജൻ, തുളസി ശശിധരൻ, ജിഷ റജി, ശ്യമള സദാശിവൻ, രാജി ഇടനാട് രാജമണി രഘു പ്രേമക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.