
കൈപ്പട്ടൂർ : സെന്റ് ജോർജ്‌സ് മൗണ്ട് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് കീപ്പള്ളിൽ കെ.എം.ജോൺ മെമ്മോറിയൽ അഖില കേരള ഇന്റർ സ്‌കൂൾ ക്വിസ് മത്സരം ആറിന് രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ടീം അടിസ്ഥാനത്തിൽ യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് പ്രത്യേക മൽസരമായിരിക്കും. ഒരു ടീമിൽ രണ്ടു പേർ. എഴുപത് ശതമാനം ചോദ്യങ്ങൾ ജനറൽ നോളജും മുപ്പത് ശതമാനം ഗാന്ധിജിയുമായി ബന്ധപ്പെട്ടതുമായിരിക്കും. ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് കാഷ് പ്രൈസ്, മെമന്റോ ,സർട്ടിഫിക്കറ്റ് എന്നിവ നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ : 99613 02629.