03-aided-school
പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേർസ് അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ജില്ലാ രക്ഷധികാരി അഡ്വ രാധാകൃഷ്ണൻ നിർവഹിക്കുന്നു ജില്ലാ പ്രസിഡന്റ് തോമസ് കോശി, ജില്ലാ സെക്രട്ടറി രാജേഷ് ആക്‌​ളേത്ത്, ജില്ലാ ഭാരവാഹി​കളായ കെ ആർ ഹരീഷ്, ദിപു ഉമ്മൻ, ബിജു എം തോമസ്, വറുഗീസ് കടമ്പനാട് എന്നിവർ സമീപം

​​​​പത്തനംതിട്ട: പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേർസ് അസോസിയേഷൻ 2024- ​27 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പത്തനംതിട്ട അബാൻ ടവറിൽ ചേർന്ന യോഗം ജില്ലാ രക്ഷധികാരി അഡ്വ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നവംബറിനുള്ളിൽ സബ് ജില്ലാ തലത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കി ഡിസംബർ മാസത്തിൽ ജില്ലാ കൺവെൻഷൻ നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് തോമസ് കോശി, ജില്ലാ സെക്രട്ടറി രാജേഷ് ആക്‌​ളേത്ത്, ജില്ലാ ഭാരവാഹികളായ കെ.ആർ ഹരീഷ്, ദിപു ഉമ്മൻ, ബിജു എം.തോമസ്, വറുഗീസ് കടമ്പനാട് എന്നിവർ സംസാരിച്ചു.