പരുമല: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനം 115-ാമത്തെ പേട്രൻസ് ഡേ ആഘോഷിച്ചു . പരുമലയിൽ പരിശുദ്ധ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു .റഷ്യൻ ഓർത്തഡോക്സ് സഭയുടെ ബിഷപ്പ് അന്തോണി മുഖ്യാതിഥി ആയിരുന്നു.ഡോ.വർഗീസ് പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തി. രാവിലെ 3ന് പള്ളിയിൽ യൂഹാനോൻ മാർ പോളിക്കാർപ്പോസും, 6.15ന് ഡോ.യാക്കൂബ് മാർ ഐറേനിയോസ് ചാപ്പലിലും വി.കുർബാന അർപ്പിച്ചു. 8.30ന് പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാന അർപ്പിച്ചു. വിശ്വാസികൾക്ക് വാഴ്‌വ് നൽകി. തുടർന്ന് നേർച്ച സദ്യ നടത്തി. ഉച്ചയ്ക്ക് 2ന് റാസയും ,ആശീർവാദവും തുടർന്ന് കൊടിയിറക്കോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു.