പത്തനംതിട്ട : കേരളത്തിലെ പെൻഷൻ സമൂഹത്തോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് എം.എ.ജോൺസൺ ഉദ്ഘാടനം ചെയ്തു. ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ് ഗീവർഗീസ്.പി അദ്ധ്യക്ഷത വഹിച്ചു. കോശി മാണി, എം.പി.മോഹനൻ, കെ.ഹാഷിം, പി.എ.മീരാപിള്ള, ഏബ്രഹാം വി.ചാക്കോ, എൻ.എസ്.ജോൺ, മുഹമ്മദാലി എം.എ, പി.ജോൺ, വരദരാജൻ, കെ.സുരേന്ദ്രൻ, ഗോപാലകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.