bus
ലയൺസ് ക്ലബ്ബ് അന്തർദേശീയ ഫൗണ്ടേഷൻ 50 ലക്ഷത്തിലേറെ തുക ചിലവഴിച്ച് ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിനു സ്പോൺസർ ചെയ്ത സ്കൂൾ ബസ്സ് , ജെനറേറ്റർ, ലിഫ്റ്റ് , ലാബ് , തെറാപ്പി ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, സിസിടിവി, സൗണ്ട് സിസ്റ്റം എന്നിവ മുൻ ഇൻ്റർനാഷണൽ ഡയറക്ടർ ശ്രീ. വിജയ് കുമാർ രാജു കൈമാറുന്നു

ചെങ്ങന്നൂർ : ലയൺസ് ക്ലബ് അന്തർദേശീയ ഫൗണ്ടേഷൻ ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന് അര കോടിയിലേറെ രൂപ ചെലവഴിച്ച് സ്പോൺസർ ചെയ്ത സ്കൂൾ ബസ്, ലിഫ്റ്റ് , ലാബ് , തെറാപ്പി ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, സി.സി.ടി.വി, സൗണ്ട് സിസ്റ്റം എന്നിവയുടെ സമർപ്പണം നടന്നു. പുലിയൂരിൽ പൂർത്തിയാകുന്ന ലില്ലിയുടെ പുതിയ സ്കൂൾ സമുച്ചയത്തിൽ നവമ്പർ ഒന്നിന് നടന്ന യോഗത്തിൽ മുഖ്യാതിഥിയായ മുൻ ഇന്റർനാഷണൽ ഡയറക്ടർ വിജയ് കുമാർ രാജു ഉപകരണങ്ങൾ കൈമാറി. ഡിസ്ട്രിക്ട് 318ബി ഗവർണർ ആർ.വെങ്കിടാചലം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ ഇന്റർനാഷണൽ ഡയറക്ടറും പി ആർ എസ് ഗ്രൂപ്പ് ചെയർമാനുമായ ശ്രീ. ആർ. മുരുഗൻ, ട്രസ്റ്റ് അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, വിവിധ ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.