04-melsanthi-at-pdm
ശബരിമല നിയുക്ത മേൽശാന്തി എസ്. ആരുൺകുമാർ നമ്പുതിരി പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം സന്ദർശിച്ചപ്പോൾ

പന്തളം: ശബരിമല നിയുക്ത മേൽശാന്തി എസ്. ആരുൺകുമാർ നമ്പുതിരി പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രവും, കൊട്ടാരവും സന്ദർശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്. വലിയകോയിക്കൽ നാരായണമംഗലത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണൻ പോറ്റി വിഭുതി നൽകി സ്വീകരിച്ചു. തുടർന്ന് ആരുൺകുമാർ നമ്പുതിരി തിരുവാഭരണമാളികയിലെത്തി തൊഴുതു.കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് എൻ. ശങ്കർ, സെക്രട്ടറി എം. ആർ. സുരേഷ് വർമ്മ, ട്രഷറർ ദീപാവർമ്മ, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പുതിരി , സെക്രട്ടറി സന്ദീപ്, ട്രഷറർ ശ്രീവല്ലഭംകൃഷ്ണൻ നമ്പുതിരി , ക്ഷത്രിയ ക്ഷേമസഭ ശാഖാപ്രസിഡന്റ് രാഘവവർമ്മ, അയ്യപ്പനഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സണ്ണി ശ്രീധർ, ആർ. എസ്. എസ്. ജില്ലാ സേവാ പ്രമുഖ് പി.ജി. ബിനു, ക്ഷേത്രം ഉപദേശക സമിതി മുൻ പ്രസിഡന്റ് പൃഥിപാൽ, ശാന്തി ക്ഷേമ സഭയുണിയൻ ഭാരവാഹി ഇ. നാരായണൻ പോറ്റി , തുടങ്ങിയവർ പൊന്നാട ചാർത്തി സ്വീകരിച്ചു.