 
മല്ലപ്പള്ളി: റാന്നി ഫുഡ് സേഫ്റ്റി ഓഫീസിന്റെയും, കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മത്സ്യവ്യാപാര സ്ഥാപനങ്ങളിലും, ബജിക്കടകളിലും, ഹോട്ടലുകളിലും പരിശോധന നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്. ബി.പിള്ളയുടെയും ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.സൗമ്യ ഒ.എസിന്റെയും നേതൃത്വത്തിലാണ് ചുങ്കപ്പാറ, വായ്പൂര് പ്രദേശങ്ങളിൽ പരിശോധനകൾ നടത്തിയത്. മൊബൈൽ ലാബ് സൗകര്യത്തോടെയാണ് സംയുക്ത പരിശോധന നടത്തിയത്. മത്സ്യ സാമ്പിളുകളും, കുടിവെള്ള സാമ്പിളുകളും , ഭക്ഷണ സാമ്പിളുകളും പരിശോധിച്ചു. വ്യാപാരികൾക്ക് ബോധവത്കരണവും നല്കി. ഫുഡ് സേഫ്റ്റിയുടേയും , പഞ്ചായത്തിന്റെയും ലൈസൻസ് ഇല്ലാത്തതും, ഹെൽത്ത് കാർഡ്, ഇല്ലാത്തുതുമായ വ്യാപാരസ്ഥാപനങ്ങൾക്കും, മാലിന്യം പൊതു തോട്ടിലേക്ക് ഒഴിക്കായതിനും നോട്ടീസുകൾ നല്കി. പരിശോധനയിൽ മൊബൈൽ ലാബ് ടെക്‌നിക്കൽ അസിസ്റ്റന്റ് ദീപ്തി, ലാബ് അസിസ്റ്റന്റ് സുലഭ, അഭിലാഷ് ' ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ അതുൽ കെ.കെ.ദർശന ഗോവിന്ദ് എന്നിവർ പങ്കെടുത്തു.