perunnal
കുറ്റൂർ സെൻ്റ്. ഗ്രീഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് പള്ളിയിലെ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് ഇടവക വികാരി ഫാ.ഡോ.റെന്നി തോമസ് കൊടിയേറ്റുന്നു

തിരുവല്ല: കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാളിന് തുടക്കമായി. ഇന്നലെ രാവിലെ കുർബാനയെ തുടർന്ന് നടന്ന പെരുന്നാൾ കൊടിയേറ്റ് ഫാ.ഡോ.റെന്നി തോമസ് നിർവഹിച്ചു. ട്രസ്റ്റി അരുൺ വർഗീസ് കടത്തേന്ത്ര, സെക്രട്ടറി സോഫിയ ഫിലിപ്പ് മൂലമണ്ണിൽ എന്നിവർ നേതൃത്വം നൽകി. പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൺവെൻഷൻ 5മുതൽ 7വരെ നടക്കും. 5ന് കൺവെൻഷന്റെ ഉദ്ഘാടനം ഫാ.ഫിലിപ്പ് ജേക്കബ് മൂലമണ്ണിൽ നിർവഹിക്കും. തുടർന്ന് ചെങ്ങന്നൂർ ഭദ്രാസന കൗൺസിലംഗം ഫാ.ഡോ.ഫെലിക്സ് യോഹന്നാൻ സുവിശേഷപ്രസംഗം നടത്തും. 6ന് വൈകിട്ട് 7ന് ഡീക്കൻ സിജോ ടി.ജോസഫും 7ന് വൈകിട്ട് 7ന് കാതോലിക്കേറ്റ് കോളേജ് മലയാളവിഭാഗം പ്രൊഫ.ഡോ.ബിൻസി റജിയും വചനശുശ്രൂഷ നിർവഹിക്കും. 8ന് വൈകിട്ട് 6ന് സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് 7ന് കടത്തേന്ത്ര കെ.എം.മത്തായിയുടെ ഭവനത്തിൽനിന്ന് പ്രദക്ഷിണം ആരംഭിച്ച് ദേവാലയത്തിൽ സമാപിക്കും. 9ന് രാവിലെ 7.45ന് വി.മൂന്നിന്മേൽ കുർബാനയ്ക്ക് റവ.മാമ്മൻ തോമസ് കോർ എപ്പിസ്ക്കോപ്പ മുഖ്യകാർമ്മികനാകും. കുരിശടിയിലേക്ക് പ്രദക്ഷിണം,ആശിർവാദം,സ്നേഹവിരുന്ന് എന്നിവയെ തുടർന്ന് പെരുന്നാളിന് കൊടിയിറങ്ങും.