 
പന്തളം : എം.സി റോഡിൽ മെഡിക്കൽമിഷൻ ജംഗ്ഷന് സമീപം കാറും വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. അടൂർ പറക്കോട് ബിനിൽ കോട്ടേജിൽ സൂസൻ എബ്രഹാം ( 55 ) ,അലൻ ജോർജ് (23) , രോഷ്ന ജോർജ് ( 27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നിന് എം.സി റോഡിൽ മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപമായിരുന്നു അപകടം. സൂസൻ എബ്രഹാമും കുടുംബവും സഞ്ചരിച്ചിരുന്ന വാഗണർ കാർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണ ഓയിൽ, വാഹനാവശിഷ്ടങ്ങൾ എന്നിവ അടൂരിൽ നിന്നെത്തിയ അഗ്‌നി രക്ഷാസേന നീക്കംചെയ്തു. സീനിയർ റെസ്‌ക്യൂ ഓഫീസർ അജിഖാൻ യൂസഫ്, ഓഫീസർമാരായ സാനിഷ്, അഭിലാഷ് എസ്.നായർ, സന്തോഷ് ജോർജ്, ശ്രീജിത്ത്, അഭിലാഷ്, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.