oan
ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗ്ഗോത്സവം 2024ൻ്റെ ഉദ്ഘാടനം ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തി ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാല നടത്തിയ സർഗോത്സവം 2024ന്റെ ഉദ്ഘാടനം ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലതാ മധുനിർവഹിച്ചു. ഗ്രന്ഥശാലാപ്രസിഡന്റ് കെ.കെ രവീന്ദ്രൻ നായരുടെഅദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എസ് ചന്ദ്രദാസ്, വി.സി കുഞ്ഞുകുഞ്ഞ്, ടി.കൃഷ്ണൻകുട്ടി, ആർ.ഗോപകുമാർ, ശശികല മധു, സുസമ്മ ബെന്നി, മുരളിധരൻ നായർ, കെ.വി,ശശിധരൻ, പി.കെ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബിഷാജ്‌ലാൽ സമ്മാനദാനം നടത്തി.