ksrtc-

റാന്നി : പെരുനാട് പഞ്ചായത്ത് കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ ആരംഭിച്ച ജില്ലയിലെ ആദ്യ ഗ്രാമവണ്ടിയുടെ സർവീസ് നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടു. നാല് മാസത്തെ ഡീസൽ തുക കെ.എസ്.ആർ.ടി.സിക്ക് കുടിശിക വന്നതോടെയാണ് സർവീസ് നിറുത്തിയത്. ഒരു മാസത്തെ കുടിശ്ശിക ഉടൻ നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ ഈ തുക ലഭ്യമാക്കിയാലും സർവീസ് ആരംഭിക്കുന്ന കാര്യം കെ.എസ്.ആർ.ടി.സി അധികൃതർ തീരുമാനിക്കും. ഒരുബസ് സർവീസുപോലും ഇല്ലാതിരുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഗ്രാമവണ്ടി.

മലയോര ഗ്രാമമായ പെരുനാട്ടിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നതിന് പുറമെ അടുത്ത പഞ്ചായത്തുകളായ നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പ്രയോജനമാകും വിധമാണ് ബസിന്റെ ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്. ബസിന്റെ ഡീസൽ ചെലവ് മാത്രം പഞ്ചായത്ത് വഹിച്ച് റൂട്ടുകളും സമയക്രമങ്ങളും പഞ്ചായത്ത് നിർദേശിക്കുന്നതിന് അനുസൃതമായി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നതായിരുന്നു പദ്ധതി.

ഗ്രാമവണ്ടി തുടങ്ങിയത് 2023 ജൂലായിൽ

ഒരു മാസത്തെ ഡീസൽ തുക : 1.5 ലക്ഷം രൂപ

കുടിശികയായത് നാല് മാസത്തെ തുക