 
തിരുവല്ല: പമ്പാതീരത്തെ ആയിരക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന പരുമല പള്ളിയിൽ നമാമി പമ്പ പരിസ്ഥിതി സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, തപസ്യ കലാസാഹിത്യവേദി, മാന്നാർ സൗഹൃദവേദി എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ പള്ളിയങ്കണം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനകൾ പരുമല സെമിനാരി അസി.മാനേജർ ഫാ.ജെ.മാത്യുക്കുട്ടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ശ്രീരാജ് ശ്രീവിലാസ്, ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ, പരിസ്ഥിതി സംരംക്ഷണസമിതി ഭാരവാഹികളായ ശിവകുമാർ അമൃതകല, പ്രദീപ് ചന്ദ്, മഹേഷ്, തപസ്യ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം, ഹരിഗോവിന്ദ് ഹരിപ്രിയ, ശ്രീദേവി മഹേശ്വർ, ശിൽപ്പി വിഷ്ണു പി.എം, സുരേഷ് ശ്രീനിവാസ്, ബിന്ദുസജീവ്, രാജലക്ഷ്മി, ഉണ്ണികൃഷ്ണൻ, ലോറൻസ്, ശരൺ എന്നിവർ സംസാരിച്ചു.