തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിന്റെ പാദുകവയ്പ് ഗുരുവായൂർ സത്രസമിതി വൈസ് പ്രസിഡന്റ് എസ്.നാരായണസ്വാമിയും കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി വിജയനും ചേർന്ന് നിർവഹിച്ചു. വിശേഷാൽ ഗണപതിഹോമം.ശ്രിരുദ്രജപം ശിലാപൂജ എന്നിവയും ഉണ്ടായിരുന്നു. ദേവസ്വംപ്രസിഡന്റ് അഡ്വ.ടി.കെ ശ്രീധരൻ നമ്പൂതിരി, സെക്രട്ടറി പ്രമോദ് സി.ജെ, ട്രഷറർ എസ്.സുരേഷ് കുമാർ, ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ, ജനറൽകൺവീനർ ശ്രീനിവാസ് പുറയാറ്റ്, മാതൃസമിതി കൺവീനർ പ്രീതി ആർ.നായർ എന്നിവരും ഭാഗവത സത്രസമിതി അംഗങ്ങളും ഭക്തജനങ്ങളും ദേവസ്വം ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.