പത്തനംതിട്ട: വഖഫ് നിയമത്തിന്റെ മറവിൽ വഖഫ് ബോർഡ് നടത്തുന്ന കൈയേറ്റങ്ങൾ തടയാൻ പുതിയ നിയമനിർമ്മാണം നടത്തണമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിലെ വഖഫ് നിയമഭേദഗതിക്കെതിരേ മുന്നണി ഭേദമെന്യേ പ്രമേയം പാസാക്കിയിരിക്കുന്ന ഇടത്, വലത് മുന്നണികൾ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. . ദേശീയ കക്ഷിയായ എൻ.പി.പിയുടെ ജില്ലാ ഘടകം നിലവിൽ വന്നതായും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.ടി. തോമസ്, ജനറൽ സെക്രട്ടറി ഗോപിനാഥ്, കമ്മിറ്റിയംഗം ബിന്ദു പിള്ള, ജില്ലാ പ്രസിഡന്റ് ശിവദാസൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.