road-
.മുക്കട-ഇടമണ്‍-അത്തിക്കയം എംഎല്‍എ റോഡില്‍ ഇടമുറി ക്ഷേത്രത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്ഥാപിച്ച ദിശാ ബോര്‍ഡില്‍ ഇപ്പോള്‍ അക്ഷരങ്ങള്‍ മാഞ്ഞ അവസ്ഥയിൽ

റാന്നി: പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോർഡുകൾ പലതും യാത്രക്കാരെ വഴിതെറ്രിക്കുന്നു. മുക്കട- ഇടമൺ- അത്തിക്കയം എം.എൽ.എ റോഡിൽ ഇടമുറി ക്ഷേത്രത്തിന് സമീപം ശബരിമല തീർത്ഥാടകർക്കായി സ്ഥാപിച്ച ദിശാ ബോർഡിൽ ഇപ്പോൾ അക്ഷരങ്ങൾ ഇല്ല. ഇത്തരത്തിൽ ശബരിമല പാതകളിൽ കഴിഞ്ഞ തീർത്ഥാടന കാലത്തിന് മുമ്പായി സ്ഥാപിച്ച ബോർഡുകളിലെ അക്ഷരങ്ങൾ മാഞ്ഞു പോയിട്ടുണ്ട്.ഇതോടെ ദിശാ ബോർഡുകൾ നോക്കുകുത്തിയായി മാറി.പച്ച ചായമടിച്ച ബോർഡുകളിൽ വെള്ള കളർ സ്റ്റിക്കറുകളിലാണ് സ്ഥലനാമങ്ങൾ എഴുതിവച്ചിരുന്നത്. ഇപ്പോൾ അക്ഷരങ്ങൾ മാഞ്ഞു. ശബരിമല പാതകളിൽ എത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകരാണ് ബോർഡുകൾ ഇല്ലാത്തതുമൂലം വലയുന്നത്. ചില സ്ഥലങ്ങളിൽ തെറ്റായ സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയ ബോർഡുകളുമുണ്ട്.