workshop
തിരുവല്ല ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചന ശില്പശാല സബ് കളക്ടർ സുമിത്കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : തിരുവല്ല ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചന ശില്പശാല സബ് കളക്ടർ സുമിത്കുമാർ ഠാക്കൂർ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ സി.ശാമുവൽ കവിയൂർ, അഡ്വ.പ്രേംകുമാർ, ജിക്കുവട്ടശേരി, ഷൈജ വിജയ് എന്നിവരെ ആദരിച്ചു. ചിത്രപ്രദർശനം ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ.വിജയകുമാർ, പ്രോഗ്രാം കൺവീനർ സോമനാഥ് പിള്ള, സൊസൈറ്റി അംഗങ്ങളായ ജോളി അലക്സാണ്ടർ, രാജീവ് മുണ്ടമറ്റം, ഡോ.വിജയമോഹൻ എന്നിവർ പ്രസംഗിച്ചു.