g-pothirikkan
ജി. പോത്തിരിക്കൻ

തിരുവല്ല : പെരിങ്ങര പോത്തിരിക്കൽ പരേതനായ പി. ജി ചാക്കോയുടെയും മറിയാമ്മയുടെയും മകൻ വർഗീസ് ജേക്കബ് (ജി .പോത്തിരിക്കൻ -72) നിര്യാതനായി. സംസ്‌കാരം 7ന് രാവിലെ 11.30ന് കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ. തിരുവല്ല പോത്തിരിക്കൻസ് ഹോട്ടൽ ഉടമയായിരുന്നു. കേരള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഹോർട്ടി കൾച്ചറൽ സൊസൈറ്റി മെമ്പർ, എബനേസർ മാർത്തോമ്മാ പള്ളി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജയ എടത്വ ഇല്ലംപള്ളി കുടുംബാംഗമാണ്. മകൻ: ചിക്കു ജേക്കബ് ( എൻജിനീയർ, ജർമനി ). സഹോദരങ്ങൾ: ആനി. ലൈല.