മല്ലപ്പള്ളി : ഓർത്തഡോക്‌സ് സഭയുടെ പത്തനംതിട്ട നിരണം ഭദ്രാസനത്തിലെ പ്രധാന പള്ളിയായ ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിപൊതുയോഗത്തിനിടെ ഭക്തരുടെ പ്രതിഷേധം. പള്ളി സെമിത്തേരിയിൽ പുതിയതായി നിർമ്മിച്ച 21കല്ലറകളുടെ പണിയിൽ നാലുലക്ഷത്തിന് മുകളിൽ ക്രമക്കേട്കണ്ടെത്തുകയും ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിൽ പള്ളിയുടെ ഇന്റേണൽ ഓഡിറ്റേഴ്‌സും എക്‌സ്റ്റേണൽ കൺസൾട്ടൻസിയും ഗുരുതരമായ ക്രമക്കേട് ശരിവച്ച് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ട്രസ്റ്റി ബിനാമിയുടെ പേരിൽ നടത്തിയ വർക്കാണെന്ന് ഇടവകയിലെ ജനങ്ങൾ ആരോപിക്കുന്നു. പണം തിരിച്ചടയ്ക്കണം, ട്രെസ്റ്റി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഓഫീസ് പൂട്ടിയിട്ട് ഭക്തജനങ്ങൾ പള്ളിയിൽ പ്രാർത്ഥനാ യഞ്ജം നടത്തി. ഈ കാര്യത്തിൽ ഉടൻ തീരുമാനം ആയില്ലെങ്കിൽ പത്രസമ്മേളനം വിളിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.