
കോഴഞ്ചേരി : ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തും ഗവ.ആയുർവേദ ഡിസ്പ്ൻസറിയും സംയുക്തമായി തൊഴിലുറപ്പ് വനിതകൾക്കായി ബോധവൽകരണ ക്ലാസ്സ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സല വാസു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അനന്ദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.പ്രീതി ആയുർവേദ ദിന സന്ദേശംനൽകി. തുടർന്ന് യോഗ ഡെമോൺസ്ട്രഷൻ നടന്നു. മേഴ്സി ശാമുവൽ. പ്രഹ്ലാദ്, സുമാഭായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉത്തമൻ, പുരുഷോത്തമൻ, അശ്വതി, സതി ദേവി എന്നിവർ പ്രസംഗിച്ചു.