മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻ.എസ്എസ് യൂണിയൻ വാർഷിക പൊതുയോഗവും വരവുചെലവ് കണക്കും ബഡ്ജറ്റ് അവതരണവും നടന്നു. യൂണിയൻ ചെയർമാൻ എം.പി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ് കണക്കുകൾ അവതരിപ്പിച്ചു. അഡ്വ.പ്രകാശ് കുമാർ ചരളേൽ, പി.കെ ശിവൻകുട്ടി, ഭരണസമിതി അംഗങ്ങളായ സതീഷ് കുമാർ, സുദർശനകുമാർ, കരുണാകരൻ നായർ, എ.സി വ്യാസൻ, പ്രശാന്ത്കുമാർ, രവീന്ദ്രൻ നായർ, ശശിധരൻനായർ, എന്നിവരും താലൂക്കിലെ വിവിധ കരയോഗങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.