ചെങ്ങന്നൂർ: വെസ്റ്റ് ബംഗാളിലെ മാൽഡയിൽ നിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന 103.32 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. ഹസാർട്ടിൽ അനിഖ്വൽ (26) എന്ന ആളാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.

ചെങ്ങന്നൂർ ഡി.വൈഎസ്പി എം. കെ. ബിനുകുമാർ, ഇൻസ്പെക്ടർ എസ്.എച്ച്ഒ.എ.സി. വിപിൻ, എസ്ഐമാരായ എസ്.പ്രദീപ്, പി.എസ്.ഗീതു, രാജീവ്, സാലി സി.പി.ഒമാരായ ബിജിലാൽ , അരുൺ ഫെബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.