കോന്നി: നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു.പയ്യനാമൺ മിനി വിലാസത്തിൽ ജോയി (67) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. പയ്യനാമൺ ജംഗ്ഷനിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെയും കോന്നി തണ്ണിത്തോട് റോഡിലെ പയ്യനാമൺ ജംഗ്ഷനിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിനെയും ഇടിയ്ക്കുകയായിരുന്നു.