04-sob-pr-vijayan

തെള്ളിയൂർക്കാ​വ് : ശബരിമല മാളികപ്പുറത്ത് നടയിലെ പാരമ്പര്യ പറകൊട്ട് കലാകാരൻ തെള്ളിയൂർക്കാവ് പറത്താനത്ത്​ മലയിൽ പി.ആർ.വിജയൻ (60) നിര്യാതനായി.നാല് പതിറ്റാണ്ടായി വിജയൻ അവിടെ പറകൊട്ടി പാടാനുണ്ടായിരുന്നു. മണ്ഡലകാലത്തിന് പുറമെ മിക്ക മാസപൂജകൾക്കും എത്തിയിരുന്നു. . കഴിഞ്ഞ 30ന് ചിത്തിര ആട്ടവിശേഷത്തിനും എത്തി. ഭാര്യാപിതാവ് വെട്ടൂർ പരേതനായ ഓമനക്കുട്ടനാണ് ഇൗ രംഗത്തെ ഗുരു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് വിജയന്റെ മരണം.അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യും തപസ്യ കലാ സാഹിത്യവേദി, ഭാരതീയ വേലൻ മഹാസഭ എന്നീ സംഘടനകളും അനുശോചിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന് വീട്ടുവള​പ്പിൽ. ഭാര്യ:വി​ജയമ്മ. മക്കൾ: ആര്യ, ആ​തിര. മരുമകൻ:രാജേഷ്.