റാന്നി : റാന്നി ഉപജില്ലാ സ്കൂൾ കലോത്സവം റാന്നി എം.എസ് ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. സ്കൂൾ മാനേജർ കെ.സി.ജേക്കബ് കാവുങ്കൽ പതാക ഉയർത്തി. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ആർ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജേക്കബ് സ്റ്റീഫൻ, നായനാ സാബു, സന്ധ്യാദേവി, കെ സി ജേക്കബ് കാവുങ്കൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ്, പ്രിൻസിപ്പൽ റ്റീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയി കെ.എബ്രഹാം, ബി.പി. സി ഷാജി എ.സലാം, എച്ച് .എം.ഫോറം കൺവീനർ ഷാജി തോമസ്, പി.ടി.എ പ്രസിഡന്റ് രജനി പ്രദീപ്, ബാബു കുന്നിരിക്കൽ, ജോജോ കോവൂർ, രവി കുന്നയ്ക്കാട്ട്, സ്മിജു ജേക്കബ്, ബിനോയി ആഞ്ഞിലിമൂട്ടിൽ, മോൻസി പുളിമൂട്ടിൽ, സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു.