അടൂർ : കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക കേന്ദ്രം വനിതാവേദി , പത്തനംതിട്ട ജൻ ശിക്ഷൻ സൻസ്തനുമായി ചേർന്ന് തയ്യൽ തയ്യൽ പരിശീലനം ആരംഭിച്ചു. മാസ്റ്റർ ട്രെയിനർ സുമിത്ര സുരേഷ് ഉദ്ഘാടനം ചെയ്തു.കോഴ്സ് കോ ഓർഡിനേറ്റർ ചിന്നുവിജയൻ അദ്ധ്യക്ഷത വഹിച്ചു. വിമൽ കൈതയ്ക്കൽ, ജയകുമാർ.പി, രാജി.ജെ, ജയലക്ഷ്മി.റ്റി, ദർശന സന്തോഷ്, രേഷ്മ മണിലാൽ എന്നിവർ സംസാരിച്ചു.